പഞ്ചായത്ത്

ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ഗ്രാമപഞ്ചായത്താണ്. കോട്ടയം നഗരത്തോട് ചേർന്നുകിടക്കുന്ന ആർപ്പൂക്കര പ്രകൃതിസൗന്ദര്യവും കാർഷിക സമ്പത്തും കൊണ്ട് ശ്രദ്ധേയമാണ്. നെൽകൃഷി, തെങ്ങ്, റബ്ബർ തുടങ്ങിയവയാണ് പ്രധാന കാർഷികവിളകൾ. മീനച്ചിലാർ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ പഞ്ചായത്തിന്റെ പ്രകൃതിഭംഗി വർധിപ്പിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങിയ മേഖലകളിലും ആർപ്പൂക്കരയ്ക്ക് മികച്ച സ്ഥാപനങ്ങളുണ്ട്. മഹാത്മാ ഗാന്ധി സർവകലാശാലയും മെഡിക്കൽ കോളേജും സമീപപ്രദേശത്തുള്ളതിനാൽ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ പഞ്ചായത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ജനങ്ങളുടെ ക്ഷേമവും പ്രദേശത്തിന്റെ വികസനവും ലക്ഷ്യമാക്കി ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നു.

ആനന്ദ് പഞ്ഞിക്കാരന്‍

പ്രസിഡൻ്റ്

ബീനാ രാജേന്ദ്രന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സോബിന്‍ റ്റി. തോമസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റോസിലി ടോമിച്ചന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിഷ്ണു വിജയന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗോപികൃഷ്ണന്‍ ആര്‍.

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം - ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത്, വില്ലൂന്നി പി. ഒ, കോട്ടയം- 686008

 ജില്ല :കോട്ടയം

ബ്ലോക്ക് : ഏറ്റുമാനൂർ

വിസ്തീര്‍ണ്ണം : 24.53 ച.കി.മീ

 വാർഡുകളുെട എണ്ണം : 17

 ജനസംഖ്യ : 23809

 പുരുഷൻമാർ : 11770,  സ്തീകൾ : 12039 

ജനസാന്ദ്രത : 970.61

 സ്തീ : പുരുഷ അനുപാതം : 1023:1000

മൊത്തം സാക്ഷരത : 95.84 സാക്ഷരത (പുരുഷൻമാർ) : 96.66 സാക്ഷരത (സ്തീകൾ) : 95.04

 പഞ്ചായത്ത് പരിധിയിൽ ഉൾെപ്പടുന്ന വിേല്ലജുകൾ-  ആർപ്പൂക്കര , കൈപ്പുഴ,   പെരുമ്പായിക്കാട്

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1954- ലാണ് ആർപ്പൂക്കര പഞ്ചായത്ത് രൂപംകൊണ്ടത് . കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ ബ്ളോക്ക് പരിധിയിലാണ് ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് . ആർപ്പൂക്കര, കൈപ്പുഴ പെരുമ്പായിക്കാട്, വെച്ചൂർ എന്നീ വില്ലേജുകൾ ഈ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു കേരളത്തിലെ കോട്ടയം ജില്ലയിൽ ആർപ്പുക്കര ഗ്രാമ പഞ്ചായത്തിനു കീഴിലുള്ള ഒരു ഗ്രാമമാണ് ആർപ്പൂക്കര. 1910-ൽ ആർപ്പൂക്കരയിലാണ് അമലോത്ഭവ സന്യാസിനിയായ അൽഫോൻസാമ്മ ജനിച്ചത്. കേരളത്തിലെ കുട്ടനാട് പ്രദേശത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ആർപ്പൂക്കര ഗ്രാമത്തിനു സമീപത്താണ് കോട്ടയം മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്. ആർപ്പൂക്കരയിലെ കായൽ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. ഇവിടെ മനോഹരമായ തടാകങ്ങളും നെൽവയലുകളുമുണ്ട്.

കൂടുതൽ വായിക്കുക