ഓപ്പറേഷന്‍ തൂഫാന്‍ 2.0

ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തില്‍ 'ഓപ്പറേഷന്‍ തൂഫാന്‍ 2.0' ബോധവല്‍ക്കരണ പരിപാടികളും ലൈവ് സ്ട്രീമിംഗും സംഘടിപ്പിച്ചു

ആര്‍പ്പൂക്കര: ലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍ 2.0' യുടെ ഭാഗമായി ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. വിവിധ സ്കൂളുകള്‍, ഹരിതകര്‍മ്മസേന, പോലീസ് അധികാരികള്‍, ആശാ വര്‍ക്കര്‍മാര്‍, അംഗനവാടി ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് പരിപാടികള്‍ നടന്നു വന്നത്.

ചടങ്ങിന്റെ ഭാഗമായി തൂഫാന്‍ പതാക ഉയര്‍ത്തലും തൂഫാന്‍ പ്രതിജ്ഞ ചൊല്ലലും നടന്നു. തുടർന്ന് ജനപ്രതിനിധികള്‍ക്കായി 'തൂഫാന്‍ വാരിയര്‍' ബാഡ്ജുകള്‍ വിതരണം ചെയ്തു. രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി നിർവ്വഹിച്ച 'ഓപ്പറേഷന്‍ തൂഫാന്‍' ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന്റെ ലൈവ് സ്ട്രീമിംഗും പഞ്ചായത്തിൽ ഒരുക്കിയിരുന്നു.

പരിപാടിയോടനുബന്ധിച്ച് ലഹരിക്കെതിരെ പൊതുജനങ്ങളെയും വിദ്യാർത്ഥികളെയും ബോധവൽക്കരിക്കുന്നതിനായി പ്രത്യേക ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

  • Operation Toofan 2.0