ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1954- ലാണ് ആർപ്പൂക്കര പഞ്ചായത്ത് രൂപംകൊണ്ടത് . കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ ബ്ളോക്ക് പരിധിയിലാണ് ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് . ആർപ്പൂക്കരകൈപ്പുഴ പെരുമ്പായിക്കാട്വെച്ചൂർ എന്നീ വില്ലേജുകൾ ഈ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു കേരളത്തിലെ കോട്ടയം ജില്ലയിൽ ആർപ്പുക്കര ഗ്രാമ പഞ്ചായത്തിനു കീഴിലുള്ള ഒരു ഗ്രാമമാണ് ആർപ്പൂക്കര.  1910-ൽ ആർപ്പൂക്കരയിലാണ് അമലോത്ഭവ സന്യാസിനിയായ അൽഫോൻസാമ്മ ജനിച്ചത്. കേരളത്തിലെ കുട്ടനാട് പ്രദേശത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ആർപ്പൂക്കര ഗ്രാമത്തിനു സമീപത്താണ് കോട്ടയം മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്. ആർപ്പൂക്കരയിലെ കായൽ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. ഇവിടെ മനോഹരമായ തടാകങ്ങളും നെൽവയലുകളുമുണ്ട്.

ജനസംഖ്യ

2011 ലെ കനേഷുമാരി പ്രകാരം ആർപ്പൂക്കരയിൽ 11,770 പുരുഷന്മാരും 12,039 സ്ത്രീകളും ഉൾപ്പെടെ 23,809 ജനങ്ങളുണ്ടായിരുന്നു.[1]

ഭൂപ്രകൃതി

24.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണ് ആർപ്പൂക്കര ഗ്രാമപഞ്ചായത്തിനുള്ളത് .

അതിർത്തികൾ

  • വടക്ക് - വെച്ചൂർനീണ്ടൂർ പഞ്ചായത്തുകള്

  • കിഴക്ക് - അതിരമ്പുഴകുമാരനല്ലൂർ പഞ്ചായത്തുകള്

  • തെക്ക് - അയ്മനം പഞ്ചായത്ത്

  • പടിഞ്ഞാറ് - ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കംമുഹമ്മ പഞ്ചായത്തുകൾ