2025 ഡിസംബര്‍ 31 നു മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നു മുന്‍പായി അക്ഷയാ കേന്ദ്രം മുഖേന മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു

ആനന്ദ് പഞ്ഞിക്കാരന്‍

പ്രസിഡൻ്റ്

ബീനാ രാജേന്ദ്രന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സോബിന്‍ റ്റി. തോമസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റോസിലി ടോമിച്ചന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിഷ്ണു വിജയന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗോപികൃഷ്ണന്‍ ആര്‍.

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം - ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത്, വില്ലൂന്നി പി. ഒ, കോട്ടയം- 686008

 ജില്ല :കോട്ടയം

ബ്ലോക്ക് : ഏറ്റുമാനൂർ

വിസ്തീര്‍ണ്ണം : 24.53 ച.കി.മീ

 വാർഡുകളുെട എണ്ണം : 17

 ജനസംഖ്യ : 23809

 പുരുഷൻമാർ : 11770,  സ്തീകൾ : 12039 

ജനസാന്ദ്രത : 970.61

 സ്തീ : പുരുഷ അനുപാതം : 1023:1000

മൊത്തം സാക്ഷരത : 95.84 സാക്ഷരത (പുരുഷൻമാർ) : 96.66 സാക്ഷരത (സ്തീകൾ) : 95.04

 പഞ്ചായത്ത് പരിധിയിൽ ഉൾെപ്പടുന്ന വിേല്ലജുകൾ-  ആർപ്പൂക്കര , കൈപ്പുഴ,   പെരുമ്പായിക്കാട്

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1954- ലാണ് ആർപ്പൂക്കര പഞ്ചായത്ത് രൂപംകൊണ്ടത് . കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ ബ്ളോക്ക് പരിധിയിലാണ് ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് . ആർപ്പൂക്കര, കൈപ്പുഴ പെരുമ്പായിക്കാട്, വെച്ചൂർ എന്നീ വില്ലേജുകൾ ഈ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു കേരളത്തിലെ കോട്ടയം ജില്ലയിൽ ആർപ്പുക്കര ഗ്രാമ പഞ്ചായത്തിനു കീഴിലുള്ള ഒരു ഗ്രാമമാണ് ആർപ്പൂക്കര. 1910-ൽ ആർപ്പൂക്കരയിലാണ് അമലോത്ഭവ സന്യാസിനിയായ അൽഫോൻസാമ്മ ജനിച്ചത്. കേരളത്തിലെ കുട്ടനാട് പ്രദേശത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ആർപ്പൂക്കര ഗ്രാമത്തിനു സമീപത്താണ് കോട്ടയം മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്. ആർപ്പൂക്കരയിലെ കായൽ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. ഇവിടെ മനോഹരമായ തടാകങ്ങളും നെൽവയലുകളുമുണ്ട്.

കൂടുതൽ വായിക്കുക